കൊച്ചി: ജീവകാരുണ്യ, സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകിവരുന്ന അവാർഡ് ഫോർ എക്സലൻസ് ഇൻ സോഷ്യൽ സർവീസിന്റെ ഈ വർഷത്തെ അവാർഡ് ദാനം ഇന്നു നടക്കും. കൊച്ചി റിനൈ ഹോട്ടലിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവാർഡുകൾ വിതരണംചെയ്യും.
തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനത്തിനു രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും വ്യക്തിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നൽകും. ജൂറി പ്രത്യേകം തെരഞ്ഞെടുത്ത 14 സ്ഥാപനങ്ങൾക്കും ഒന്പത് വ്യക്തികൾക്കും കാഷ് അവാർഡും പുരസ്കാരവും നൽകും. ശാരീരിക വെല്ലുവിളി നേരിടുന്ന എട്ട് കലാകാരന്മാർക്ക് മോട്ടോറൈസ്ഡ് വീൽചെയറുകളും വിതരണം ചെയ്യും.
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർ ഷീല കൊച്ചൗസേപ്പ്, ജോയിന്റ് എംഡി കെ. വിജയൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബാ, ഡയറക്ടർ ജേക്കബ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.