കൂത്തുപറമ്പ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഒരു കോടിയുടെ സമ്മാനം കൂത്തുപറമ്പിനടുത്ത മാനന്തേരി സ്വദേശിക്ക്. ദുബായിയിൽ വസ്ത്രവ്യാപാരിയായ ചെമ്പയിൽ ഷംസുദീനാ(42) ണ് 45 ലക്ഷം രൂപ വിലവരുന്ന ഇൻഫിനിറ്റ് കാറും 55 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചത്.
ദുബായ് ഗ്ലോബൽ വില്ലേജിൽ നടന്ന ചടങ്ങിൽ ദുബായ് ടൂറിസം വകുപ്പ് സിഇഒ അബ്ദുള്ളയാണ് നറുക്കെടുപ്പിലൂടെ സമ്മാനം പ്രഖ്യാപിച്ചത്. 21 വർഷമായി ദുബായിയിൽ ബിസിനസ് നടത്തുന്ന ഷംസുദ്ദീൻ നിരവധി തവണ ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. പരേതനായ മുല്ലേരി അബു- ചെമ്പയിൽ കുഞ്ഞലു ദമ്പതികളുടെ മൂത്തമകനാണ്. ഭാര്യ: എൻ.ഫാരിഷ. ഫഹദ്ഷാൻ,ഷദ ഫാത്തിമ, ഷെയ്ക്ക ഫാത്തിമ എന്നിവർ മക്കളാണ്.