കോടഞ്ചേരി: വാഹനാപകടത്തിൽ മരിച്ച വൈദികന്റെ സംസ്കാരം നടത്തി. ഷില്ലോംഗ് സേക്രഡ് ഹാർട്ട് തിയോളഗേറ്റ് റെക്ടറും ഡോൺബോസ്കോ സലേഷ്യൻ വൈദികനുമായ റവ. ഡോ. ജയിംസ് പുന്തുരുത്തിൽ (63)ആണ് വാഹനാപകടത്തിൽ മരിച്ചത്.
മേഘാലയയിലെ റിബോയ് ജില്ലയിൽ ജെത്രോ എന്ന സ്ഥലത്ത് ഈ മാസം 14 നുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ഫാ. ജയിംസ് ഷില്ലോംഗിലുള്ള ഇന്ദിരാഗാന്ധി മെഡിക്കൽ സയൻസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 21 ന് രാത്രി എട്ടിനാണ് മരണം സംഭവിച്ചത്. മോറൽ തിയോളജിയിൽ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹം നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ പ്രദേശങ്ങൾ ഉൾപ്പെടുന്ന ദിമാപൂർ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ആയിരുന്നു.
കോഴിക്കോട് മഞ്ഞുവയൽ പൂന്തുരുത്തിൽ പരേതനായ മാത്യുവിന്റെയും മറിയക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: ലാലിച്ചൻ, റോയി, ഫാ. ഷിജി പൂന്തുരുത്തിൽ (എംഎസ്എഫ്എസ്), റോസിലി, ഓമന, റെജി.