തിരുവനന്തപുരം: കെ.പി. ഉദയഭാനുവിന്റെ സ്മരണാർഥം ഉദയഭാനു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംഗീത പുരസ്കാരത്തിന് എം.കെ. അർജുനൻ മാസ്റ്റർ അർഹനായി. 25,000 രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. ഫെബ്രുവരി ഏഴിനു നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന "കാനനഛായ’ സംഗീത നിശയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ശിവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.