കൊച്ചി: ആഗോള യുവജന ഫോറം ഓയിസ്ക ഇന്റർനാഷനൽ ജപ്പാൻ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പുമായി (സൈം) സഹകരിച്ചു സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനം എൻവയോടെക്-18 ഫെബ്രുവരി ഒൻപത്, പത്ത് തീയതികളിൽ കളമശേരിയിലെ സൈം കാന്പസിൽ നടക്കും.
250ലേറെ ദേശീയ-അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കുമെന്നു സൈം ചെയർമാൻ ഡോ.ജെ. അലക്സാണ്ടർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒൻപതിന് ഉച്ചകഴിഞ്ഞു മൂന്നിനു സൈമിലെ മരിയ ഫിലിപ്പ് ഓഡിറ്റോറിയത്തിൽ വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനംചെയ്യും. ഒയിസ്ക ഇന്റർനാഷണൽ സൗത്ത് ഇന്ത്യ ചാപ്റ്ററിന്റെ ആധ്യക്ഷൻ കെ.വി. മോഹൻകുമാർ അധ്യക്ഷതവഹിക്കും.