തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാർഷികാവധിക്ക് പകരം വിഭജന രീതിയിൽ അവധി (സ്പ്ലിറ്റ് വെക്കേഷൻ) നല്‍കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ പ്രോ വൈസ് ചാൻസലർമാരുടെ കമ്മിറ്റി രൂപീകരിക്കാൻ ഹയർ എഡ്യുക്കേഷൻ ഗവേണിംഗ് ബോർഡി യോഗം തീരുമാനിച്ചു.
ഈ സമിതി സർവകലാശാലകൾക്കായി അക്കാഡമിക് - പരീക്ഷാ കലണ്ടർ രൂപീകരിക്കുന്നതിനായുള്ള നിർദേശങ്ങളും സമർപ്പിക്കണം.
ദേശീയ തലത്തിൽ മാനവവിഭശേഷി മന്ത്രാലയം നടത്തിവരുന്ന സർവേയുടെ മാതൃകയിൽ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിക്കുവാൻ ഓൾ കേരള ഹയർ എഡ്യുക്കേഷൻ സർവേ നടത്താൻ ഇന്നലെ ചേർന്ന ഗവേണിംഗ് ബോർഡ് യോഗം ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തി.
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ പ്രവർത്തിക്കുന്ന അന്തർ സർവകലാശാല പഠന കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ കമ്മിറ്റി രൂപീകരിക്കും.
കേരളത്തിലെ സർവകലാശാലകൾ ബിരുദതലത്തിൽ നടപ്പിലാക്കിയ സിബിസിഎസ് പരിഷ്കരണത്തിന്റെ തുടർച്ചയായി, പിജി കരിക്കുലം പരിഷ്കരിക്കാൻ പരിഷ്കരണ കമ്മിറ്റി രൂപീകരിക്കും.
യുജിസി യുടെ പിഎച്ച്ഡി റഗുലേഷൻ നടപ്പിലാക്കിയതിനെത്തുടർന്നു സംസ്ഥാനത്തെ സർവകലാശാലകളിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും ഗവേഷക വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റി രൂപീകരിക്കും. സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ റെഗുലേഷനിൽ മാറ്റങ്ങൾ നിർദേശിച്ചുകൊണ്ടുള്ള റിപ്പോർട്ട് യുജിസിയ്ക്ക് സമർപ്പിക്കുകയാണ് ലക്ഷ്യം.
സർവകലാശാലകളിലെ അധ്യാപക ഒഴിവുകൾ നികത്തുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും.സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പഞ്ചവത്സരപദ്ധതി രേഖ യോഗം അംഗീകരിച്ചു.