പെട്രോൾ, ഡീസൽ വിലകൾ നിയന്ത്രണമില്ലാത്ത കുതിപ്പ് തുടരുന്നു. കേരളത്തിൽ 74.90 രൂപ മുതൽ 76.12 രൂപ വരെയാണ് ഇന്നലെ ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽവില 67.26 രൂപ മുതൽ 68.40 രൂപ വരെയും.
മുംബൈയിൽ ഇന്നലെ പെട്രോൾ വില 80.10 രൂപയായി. 2014-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.
ഇന്ധനവില റിക്കാർഡിട്ടു മുന്നേറുകയാണെങ്കിലും നികുതിയിൽ ആനുകൂല്യം നല്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറായിട്ടില്ല. പെട്രോൾ ലിറ്ററിനു കേന്ദ്രം 19.48 രൂപ എക്സൈസ് ഡ്യൂട്ടി ചുമത്തുന്നു. കേരളം 31.8 ശതമാനം വാറ്റ് ഈടാക്കുന്നു. ഡീസലിനു കേന്ദ്രം 15.33 രൂപയും സംസ്ഥാനം 24.52 ശതമാനവും നികുതി ഈടാക്കുന്നുണ്ട്.
2016-17-ൽ കേന്ദ്രം 2,42,691 കോടിയും സംസ്ഥാനങ്ങൾ 1,66,378 കോടി രൂപയും പെട്രോൾ-ഡീസൽ നികുതികളിൽ നിന്നായി ശേഖരിച്ചതാണ്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിനു വില കൂടുന്നു എന്നു പറഞ്ഞാണു ദിവസേന വില വർധിപ്പിക്കുന്നത്. ക്രൂഡ് വില വീപ്പയ്ക്ക് 70 ഡോളറിനു മുകളിൽ കയറിയിട്ടു താണ് ഇപ്പോൾ 68.71 ഡോളറിലാണ്.
ഡീസലിനു കൂടിയത് 26 ശതമാനം
ഇന്ധനവിലകൾ ദിവസേന നിശ്ചയിക്കുന്ന രീതി വന്നശേഷമുള്ള ആറര മാസം കൊണ്ട് ഡീസലിനുണ്ടായ വിലവർധന 26.12 ശതമാനം. എറണാകുളത്ത് 53.33 രൂപയായിരുന്ന വില ഇപ്പോൾ 67.26 രൂപയായി. കഴിഞ്ഞ ഏഴു ദിവസംകൊണ്ടുണ്ടായ വിലവർധന 1.21 രൂപ (2.27 ശതമാനം).
പെട്രോളിനു ജൂലൈ ഒന്നിന് എറണാകുളത്ത് 63.09 രൂപയായിരുന്നു. ഇന്നലെ 74.90 രൂപ. വർധന 11.81 രൂപ അഥവാ 18.72 ശതമാനം. ഒരാഴ്ചകൊണ്ട് കൂടിയത് ഒരു രൂപ (1.59 ശതമാനം).
കേരളത്തിൽ വിവിധ നഗരങ്ങളിൽ ഇന്നലെ ഈടാക്കിയ പെട്രോൾ, ഡീസൽ വിലകൾ (ലിറ്ററിനു രൂപയിൽ)
തിരുവനന്തപുരം 76.12 68.40
കൊല്ലം 75.72 68.03
പത്തനംതിട്ട 75.54 6786
കോട്ടയം 75.18 67.52
തൊടുപുഴ 75.13 67.48
മൂന്നാർ 76.06 68.18
ആലപ്പുഴ 75.18 67.53
എറണാകുളം 74.90 67.26
തൃശൂർ 75.38 67.71
മലപ്പുറം 75.50 67.84
കോഴിക്കോട് 75.16 67.52
പാലക്കാട് 75.69 68.00
വയനാട് 75.87 68.13
കണ്ണൂർ 75.11 67.48
കാസർഗോഡ് 75.65 67.99