കൊച്ചി: സംസ്ഥാന വ്യാപകമായി നാളെ നടക്കുന്ന പണിമുടക്കിൽ മത്സ്യത്തൊഴിലാളി സംഘടനകളും പങ്കെടുക്കുമെന്നു കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് അറിയിച്ചു. അന്നേ ദിവസം ഹാർബറുകൾ നിശ്ചലമായിരിക്കും. ബോട്ടുടമകളും കച്ചവടക്കാരും സമരത്തിൽ പങ്ക് ചേരും.