+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുഗതകുമാരിക്കു ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി പ്ര​മു​ഖ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശതാഭിഷിക്ത യായ മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ പ്രി​​​യ ക​​​വി ബി. ​​​സു​​​ഗ​​​ത​​​കു​​​മാ​​​രി​​​ക്ക് ആ ശംസകൾ നേരാൻ സാ​​​മൂ​​​ഹ്യ, സാം​​​സ്കാ​​​രി​​​ക, രാ​​ഷ്‌​​ട്രീ​​​
സുഗതകുമാരിക്കു ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി പ്ര​മു​ഖ​ർ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശതാഭിഷിക്ത യായ മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ പ്രി​​​യ ക​​​വി ബി. ​​​സു​​​ഗ​​​ത​​​കു​​​മാ​​​രി​​​ക്ക് ആ ശംസകൾ നേരാൻ സാ​​​മൂ​​​ഹ്യ, സാം​​​സ്കാ​​​രി​​​ക, രാ​​ഷ്‌​​ട്രീ​​​യ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ ന​​​ന്ദാ​​​വ​​​ന​​​ത്തെ വ​​​സ​​​തി​​​യാ​​​യ വ​​​ര​​​ദ​​​യിൽ എത്തി ച്ചേർന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ വേ​​​ദി​​​യാ​​​യ ശാ​​​ന്തി സ​​​മി​​​തി യു​​​ടെ ചെ​​​യ​​​ർ പേ​​​ഴ്സ​​​ണ്‍ കൂ​​​ടി​​​യാ​​​യ സു​​​ഗ​​​ത​​​കു​​​മാ​​​രി​​​യു​​​ടെ ജ​​ന്മ​​ദി​​​ന ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ ശാ​​​ന്തിസ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ര​​​ക്ഷാ​​​ധി​​​കാ​​​രി​​​ക​​​ൾ കൂ​​​ടി​​​യാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, പാ​​​ള​​​യം ഇ​​​മാം വി.​​​പി. സു​​​ഹൈ​​​ബ് മൗ​​​ല​​​വി, സ്വാ​​​മി സൂ​​​ക്ഷ്മാ​​​ന​​​ന്ദ എ​​​ന്നി​​​വ​​​ർ കേ​​​ക്ക് മു​​​റി​​​ച്ചു.

84-ാം പി​​​റ​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ശാ​​​ന്തി​​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​രു വ​​​ർ​​​ഷം നീ​​​ളു​​​ന്ന സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്ന് ക​​​ണ്‍​വീ​​​ന​​​ർ ജെ.​​​എം റ​​​ഹീം ച​​​ട​​​ങ്ങി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ന്‍റെ ആ​​​ദ്യ​​​പ​​​ടി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ഓ​​​ഖി ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രി​​​ൽ, ആ​​​ർ​​ച്ച് ബി​​​ഷ​​​പ് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ഒ​​​രാ​​​ൾ​​​ക്ക് 10 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വി​​​ൽ വീ​​​ടു നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​മെ​​​ന്നും റ​​​ഹീം അ​​​റി​​​യി​​​ച്ചു.

ഓ​​​ഖി ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന സ​​​ഹാ​​​യ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യി ടീ​​​ച്ച​​​ർ ന​​​ൽ​​​കി​​​യ പ​​​ണം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക​​​സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ​​​യ്ക്കു വേ​​​ണ്ടി ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ ജ​​​ന്മ​​​ദി​​​നാ​​​ശം​​​സ​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. ക​​​വി പ്ര​​​ഭാ​​​വ​​​ർ​​​മ​​​യും പ്രി​​​യക​​​വി​​​ക്ക് ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു.

നി​​​യ​​​മ​​​സ​​​ഭ സ​​​മ്മേ​​​ളി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് രാ​​​വി​​​ലെ ഏ​​​ഴ​​​ര​​​യോ​​​ടെ ത​​​ന്നെ ആ​​​ദ്യം ആ​​​ശം​​​സ​​​ക​​​ളു​​​മാ​​​യി എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​ത് സം​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. ര​​​വീ​​​ന്ദ്ര​​​നാ​​​ഥാ​​​ണ്. തു​​​ട​​​ർ​​​ന്ന് എ​​​ട്ടോ​​​ടെ ഗാ​​​ന്ധി​​​യ​​​ൻ ഗോ​​​പി​​​നാ​​​ഥ​​​ൻ നാ​​​യ​​​രും നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ൽനി​​​ന്നെ​​​ത്തി. പി​​​ന്നാ​​​ലെ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം എ.​​​കെ. ആ​​​ന്‍റ​​​ണി, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, മു​​​ൻ മ​​​ന്ത്രി കെ.​​​എം. മാ​​​ണി, സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ, മ​​​ന്ത്രി​​​മാ​​​രാ​​​യ ക​​​ട​​​കംപ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ , ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, ജി.​​​സു​​​ധാ​​​ക​​​ര​​​ൻ, വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, മു​​​ൻ മ​​​ന്ത്രി​​​മാ​​​രാ​​​യ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, മു​​​ല്ല​​​ക്ക​​​ര ര​​​ത്നാ​​​ക​​​ര​​​ൻ, വി.​​​എ​​​സ്.​​​ശി​​​വ​​​കു​​​മാ​​​ർ , എം.​​​കെ.​​​മു​​​നീ​​​ർ, കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം.​​​സു​​​ധീ​​​ര​​​ൻ, പൊ​​​തുവി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​വി.​​​മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ, മു​​​സ്ലിം അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഇ.​​​എം.​​​ന​​​ജീ​​​ബ്, മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ കെ.​​​പി.​​​മോ​​​ഹ​​​ന​​​ൻ, ജി. ​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ, ജോ​​​ണ്‍ മു​​​ണ്ട​​​ക്ക​​​യം, മ​​​ല​​​യി​​​ൻ​​​കീ​​​ഴ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, ന​​​ടി മേ​​​ന​​​ക സു​​​രേ​​​ഷ്, സം​​​വി​​​ധാ​​​യ​​​ക​​​ൻ എ​​​സ്.​​​സു​​​രേ​​​ഷ്, മു​​​ൻ ഡെ​​​പ്യൂ​​​ട്ടി സ് പീ​​​ക്ക​​​ർ പാ​​​ലോ​​​ട് ര​​​വി, വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി, കേ​​​ര​​​ള ഗാ​​​ന്ധി​​​സ്മാ​​​ര​​​ക നി​​​ധി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​​​എ​​​ൻ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ , ര​​​വി ഡി​​​സി, പി​​​എ​​​സ്‌​​​സി അം​​​ഗം പാ​​​ർ​​​വ​​​തി, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ​​​ന​​​ൽ, മു​​​ൻ പി​​​എ​​​സ്‌​​​സി അം​​​ഗം വി.​​​എ​​​സ് ഹ​​​രീ​​​ന്ദ്ര​​​നാ​​​ഥ്, ഐ​​​എ​​​ൻ​​​ടി​​​യു​​​സി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​ആ​​​ർ. ​​​പ്ര​​​താ​​​പൻ, ഗായകൻ ജി. വേണുഗോപാൽ തുടങ്ങിയവരെത്തി.

മു​ഖ്യ​മ​ന്ത്രി ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ സു​​​ഗ​​​ത​​​കു​​​മാ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി ജ​​​ന്മ​​​ദി​​​ന ആ​​​ശം​​​സ​​​ക​​​ള​​​ര്‍​പ്പി​​​ച്ചു. സു​​​ഗ​​​ത​​​കു​​​മാ​​​രി​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ചേ​​​ര്‍​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ സ്വീ​​​ക​​​രി​​​ച്ച് പി​​​റ​​​ന്നാ​​​ള്‍ പാ​​​യ​​​സം ന​​​ല്‍​കി.

ജ​​​ന്മ​​​ദി​​​ന​​​സ​​​മ്മാ​​​ന​​​മാ​​​യി ആ​​​റ​​​ന്‍​മു​​​ള​​​യി​​​ലെ ത​​​റ​​​വാ​​​ട്ടു​​​വീ​​​ട് സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​ന്‍റെ വി​​​ജ്ഞാ​​​പ​​​നം മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​ട​​​ന്ന​​​പ്പ​​​ള്ളി കൈ​​​മാ​​​റി.