തിരുവനന്തപുരം: കല, സാഹിത്യം, കായികം, സാമൂഹികം, ശാസ്ത്രം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കു കേരള വനിത- ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉജ്വലബാല്യം പുരസ്കാരം സമര്‍പ്പിച്ചു.
ചാല ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കലോത്സവത്തിന്റെ ഉദ്ഘാടന ച്ചടങ്ങില്‍ മന്ത്രി. കെ. കെ. ശൈലജ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 25,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്ന പുരസ്കാരം പതിന്നാല് ജില്ലയില്‍നിന്നു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഒന്നാമതെത്തിയ ഓരോ വിദ്യാര്‍ഥിക്കാണ് ലഭിച്ചത്.
ഹൃദയ ആര്. കൃഷ്ണ: തിരുവനന്തപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹൃദയയ്ക്ക് കല, സാഹിത്യം, സംസ്കാരികം, ശാസ്ത്രം,എന്നീ മേഖലകളിലെ മികവിനാണ് പുരസ്കാരം ലഭിച്ചത്. രണ്ടുതവണ സംസ്ഥാനതല ശാസ്ത്ര പ്രതിഭയായതിന് പുറമെ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സിസിആർടി സ്കോളര്‍ഷിപ്പും ലഭിച്ചു. കൂടാതെ സംസ്ഥാന തലത്തില്‍ വീണ വായനക്കുള്ള ബാലസ്മ്രാട്ട് ബഹുമതിയും നേടി.
ആര്. മണികണ്ഠന്: പതിനാലാം വയസില്‍ ദേശീയ ഫുട്ബോള്‍ ടീമില്‍ അംഗമാകുകയും സ്പെയിനില്‍ നടക്കുന്ന ഐ ലീഗ് ഫുട്ബോള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി തയാറെടുക്കുകയും ചെയ്യുന്ന ആര്. മണികണ്ഠന് കൊല്ലം ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയാണ്. ചിൽഡ്രൻസ് ഹോമില്‍ എത്തിയതിനുശേഷം ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ച മണികണ്ഠന് ഇപ്പോള്‍ എസഎന്‍ ട്രസ്റ്റ് സ്കൂൾ വിദ്യാര്‍ഥിയാണ്.
നിര്‍മല്‍ സി. ശേഖര്‍: ചിത്രരചനയിലും ശാസ്ത്രത്തിലും അസാധാരണ വൈഭവം കാഴ്ച വച്ച പത്തനംതിട്ട സ്വദേശിയും കരുംബാല സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ നിര്‍മല്‍ സി. ശേഖര്‍ സംസ്ഥാന ജില്ലാ തലത്തിലും വിവിധ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
ശ്രേയ ആര്. നായര്‍: 2017ല്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ് ഹോള്‍ഡറും ഗോള്‍ഡ് മെഡല്‍ ജേതാവും സ്റ്റേറ്റ് ലെവല്‍ യോഗ ചാമ്പ്യനുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രേയ യംഗസ്റ്റ് യോഗ ട്രെയ്നര്‍, കുങ്ഫു, യോഗ ബ്ലാക്ക് ബെല്‍റ്റ് ലഭ്യമായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നീ ബഹുമതികള്‍ക്കും അര്‍ഹയായിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കലവൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
എസ്. ശ്രീദേവ്: കോട്ടയം മീനടം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും ഭിന്നശേഷിക്കാരനുമായ ശ്രീദേവ് സാഹിത്യത്തിൽ കഴിവ് തെളിയിക്കുകയും ധാരാളം നോവലുകൾ, നാടകങ്ങൾ, കവിതകൾ, ചെറുകഥകൾ എന്നിവ രചിക്കുകയും ചെയ്തു.
പി.ടി. സാന്തന: 75 ശതമാനം ഭിന്നശേഷിക്കാരിയായ സാന്തന കായിക മേഖലയിൽ അസാധാരണ കഴിവുള്ള പ്രതിഭയാണ്. 2017 ലെ ബധിര കായിക മേളയിലും സംസ്ഥാന കായികമേളയിലും വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെടുകയും മറ്റു നിരവധി മേളകളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. എറണാകുളം സെന്റ് ക്ലേവ് സ്പെഷൽ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
റോസ്മരിയ സെബാസ്റ്റ്യൻ: ചിത്രരചനയിൽ അസാധാരണ പ്രാവീണ്യമുള്ള റോസ്മരിയ ഇടുക്കി രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. നാലായിരത്തിലധികം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഈ ചിത്രങ്ങളുടെ പ്രദർശനം നിയമസഭയിൽ സംഘടിപ്പിക്കുകയുണ്ടായി.
സാമുവൽ സേവ്യർ: തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ സാമുവൽ ആയോധനകലയായ കുങ്ഫുവിൽ മികവ് പ്രകടിപ്പിക്കുകയും ദേശീയ തലത്തിൽ നിരവധി തവണ സ്വർണമെഡൽ ജേതാവാവുകയും മറ്റനവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു.
നവനീത് കൃഷ്ണ: കർണാടക സംഗീതം, കഥകളി സംഗീതം ,അക്ഷര ശ്ലോകം എന്നിവയിൽ അസാധരണ വൈഭവമുള്ള നവനീത് കൃഷ്ണ പാലക്കാട് ശ്രീ കൃഷ്ണപുരം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
ഫാത്തിമ അൻഷി: കേരള സർക്കാരിന്റെ വിഷൻ പദ്ധതിയുടെ അംബാസിഡറായ ഫാത്തിമ മലപ്പുറം വള്ളിക്കപ്പറ്റ കേരള സ്കൂൾ ഫോർ ദ ബ്ലൈൻഡിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. പതിമൂന്ന് വിദേശ ഭാഷകൾ കൈകാര്യം ചെയ്യാനും ക്ലാസിക്കൽ സംഗീതം , മാപ്പിളപ്പാട്ട്, ലളിതഗാനം, കഥാപ്രസംഗം തുടങ്ങിയവയിലെ പ്രാഗത്ഭ്യവും കീബോഡ് വായിക്കാനുള്ള കഴിവും ഫാത്തിമയ്ക്കുണ്ട്.
മുഹമ്മദ് ആസിം: തൊണ്ണൂറു ശതമാനം ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിം കോഴിക്കോട് വെളിമണ്ണ മാപ്പിള അപ്പർ പ്രൈമറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെടുന്നതിനോടൊപ്പം കാലുകൾ കൊണ്ട് ചിത്രം വരച്ചും വിസ്മയിപ്പിക്കുന്ന ആസിം ഒരു യാത്രാ വിവരണ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദ്രുപദ് ഗൗതം: കവിതാ രചന, തബല വായന എന്നിവയിൽ കഴിവ് തെളിയിക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത ദ്രുപദ് വയനാട് ജില്ലയിലെ മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
നിഹാരിക: കണ്ണൂർ രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ നിഹാരിക "മലാല അക്ഷരങ്ങളുടെ മാലാഖ’ എന്ന ഏകാംഗ നാടകം രാജ്യത്തുടനീളം അവതരിപ്പിക്കുകയും രാഷ്ട്രപതിയുടെ ബാലശ്രീ അവാർഡിന് കേരളത്തിൽനിന്നു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പി. ഗോകുൽ രാജ്: മാപ്പിളപ്പാട്ട്, അറബിഗാനം, കീബോഡ്, ചെണ്ട , ലളിതഗാനം, സിനിമാ ഗാനം, പദ്യ പാരായണം എന്നിവയിൽ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ മടയ്ക്കൽ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ഗോകുൽ ജന്മനാ അന്ധനാണ്.