തലശേരി: കേരളത്തിൽ പ്രകൃതിചൂഷണം ജീവന്റെ നിലനില്പിനെ തന്നെ ബാധിക്കുന്ന രീതിയിൽ അതീവ ഗുരുതരമാണെന്നു സാഹിത്യകാരൻ എം. മുകുന്ദൻ. വായുവും വെള്ളവും പച്ചപ്പും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലേക്കാണു കേരളം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തലശേരിയിൽ കേരള ചിത്രകലാ പരിഷത്തിന്റെ ദ്വിദിന ദേശീയ ചിത്രകലാ ക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
50-ാം വാർഷികം ആഘോഷിക്കുന്ന തലശേരി നഗരസഭയ്ക്കു സെൽവൻ മേലൂർ വരച്ച പൈതൃക ചിത്രം കെ.എം. ശിവകൃഷ്ണൻ നഗരസഭാധ്യക്ഷൻ സി. കെ. രമേശനു കൈമാറി. തലശേരി സെന്റിനറി പാർക്കിൽ നടന്ന ചടങ്ങിൽ എ.എൻ. ഷംസീർ എംഎൽഎ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടർ ശെൽവൻ മേലൂർ ക്യാമ്പ് അവലോകനം നടത്തി.