തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക തസ്തികയുടെ നിലവിലുള്ള പ്രായപരിധി ഉയർത്താൻ കഴിയില്ലെന്നു സർക്കാരിനെ അറിയിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രത്യേക ചട്ടങ്ങൾ സംബന്ധിച്ച് ഉപസമിതി സമർപ്പിച്ച ഭേദഗതി നിർദേശങ്ങൾ പിഎസ്സി അംഗീകരിച്ചു.
എക്സൈസ് ആൻഡ് പ്രൊഹിബിഷൻ സബോർഡിനേറ്റ് സർവീസിന്റെ ഭേദഗതിക്ക് സേവിംഗ് ക്ലാസ് നിലവിൽ വന്നതിനാൽ 2011 ഒക്ടോബർ അഞ്ചു മുതലുള്ള തെരഞ്ഞെടുപ്പുകൾക്ക് മാത്രമേ ഭേദഗതി ബാധകമായിരിക്കുകയുള്ളു എന്ന് യോഗം തീരുമാനിച്ചു. ഈ തീയതി മുതലുള്ള റൊട്ടേഷനിലെ ഓരോ പത്താമത്തെ ഒഴിവും തസ്തികമാറ്റം വഴിയുള്ള നിയമനത്തിനായി നീക്കിവയ്ക്കണം എന്ന വ്യവസ്ഥയോടുകൂടി നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ പഴയ ചട്ടപ്രകാരം തുടരുന്നതിനും തീരുമാനിച്ചു.
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ ഗാർഡ് (പട്ടികവർഗം മൂന്നാം എൻസിഎ വിജ്ഞാപനം), ഗാർഡ് തസ്തികയിലെ തെരഞ്ഞെടുപ്പിനായി ശാരീരിക അളവെടുപ്പ് നടത്തും. പട്ടികജാതി-വർഗ വികസന കോർപറേഷനിൽ ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് സമാന തസ്തികകൾ കൂടി ഉൾപ്പെടുത്തി പൊതുവിജ്ഞാപനം പുറപ്പെടുവിക്കും. ട്രിവാൻഡ്രം ഡെവലപ്പ്മെന്റ് അഥോറിറ്റിയിൽ പിഎബിഎക്സ് ഓപ്പറേറ്റർ തസ്തികയിലെ ഒഴിവ് സമ്മതപത്രം വാങ്ങി തിരുവനന്തപുരം ജില്ലയിലെ മുൻസിപ്പൽ കോമണ്‍ സർവീസിലെ ടെലഫോണ്‍ ഓപ്പറേറ്റർ തസ്തികയുടെ റാങ്ക് പട്ടികയിൽ നിന്നും നികത്തും.
ഭൂജലവിഭവ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ടെയിലറിംഗ് ആൻഡ് ഗാർമെന്റ് മേക്കിംഗ്, പിഎസ്സിയിൽ അസിസ്റ്റന്റ് (കന്നട അറിയാവുന്നവർ), ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ആക്സിലറി നഴ്സ് മിഡ്വൈഫ് എന്നിവയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും തീരുമാനിച്ചു.
പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ ഇലക്ട്രീഷ്യൻ (ബൈ ട്രാൻസ്ഫർ), പ്ലംബർ (ബൈ ട്രാൻസ്ഫർ) , കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഹോമിയോ അഞ്ചാം എൻസിഎ-എസ്ഐയുസി നാടാർ- ആംഗ്ലോ ഇന്ത്യൻ എന്നിവയിൽ ഇന്റർവ്യൂ നടത്തും.
വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ് ഇൻ ഓഫീസ് സെക്രട്ടറിഷിപ്പ് (പട്ടികവർഗം), ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ് ഇൻ കന്പ്യൂട്ടർ ആപ്ലിക്കേഷൻ (പട്ടികവർഗം), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ മീറ്റർ റീഡർ/സ്പോട്ട് ബില്ലർ (പട്ടികവർഗം) എന്നിവയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. നിയമസഭാ സെക്രട്ടറിയേറ്റിൽ പേസ്റ്റ് അപ് ആർട്ടിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പ്രായോഗിക പരീക്ഷ നടത്താനും തീരുമാനിച്ചു.