തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടം ഉന്നത വിദ്യാഭ്യാസ രംഗത്തും സാധ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും ഇതുകൂടി മുൻനിർത്തിയുള്ള ഐടി നയമാണ് സർക്കാർ രൂപം നല്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായ് വിജയൻ. 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിന്റെയും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഹൈടെക് സ്കൂൾ പദ്ധതി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മുഖ്യഘടകമാണ്. ഹൈടെക് സ്കൂൾ പദ്ധതിയിലൂടെ മുഴുവൻ കുട്ടികളെയും മികവിന്റെ ഭാഗമാക്കുകയും മുഖ്യധാരയിൽ എത്തിക്കുകയും ചെയ്യും. സാങ്കേതിക വിദ്യാഭ്യാസ അധിഷ്ഠിത പഠന സമ്പ്രദായത്തിൽ സ്വതന്ത്ര സോഫ്റ്റ് വെയർ പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സംരംഭമാണ് ഹൈടെക് സ്കൂൾ. ഹൈടെക് സ്കൂൾ, സ്കൂൾ വിക്കി, ലിറ്റിൽകൈറ്റ്സ് ഐടി ക്ലബ് എന്നിവയെല്ലാം കേരളത്തിന് മാത്രം അവകാശപ്പെട്ട നേട്ടങ്ങളാണ്.
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകൾ പോലുള്ള സംരംഭങ്ങളെ സ്ഥാപനങ്ങളും വ്യക്തികളും സാമ്പത്തികമായി സഹായിക്കാൻ തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.