കൊച്ചി: ക്യുആർ കോഡ് അടിസ്ഥാനമായുള്ള പേയ്മെന്റ് സൊലൂഷൻ പേടിഎം കേരളത്തിൽ അഞ്ചു ലക്ഷം വ്യാപാരികളിലേക്കുകൂടി വിപുലപ്പെടുത്തുന്നു. രാജ്യത്ത് ഉടനീളമുള്ള വ്യാപാരി പങ്കാളികൾക്ക് ഇപ്പോൾ അവരുടെ അക്കൗണ്ടിലേക്കു നേരിട്ടു പൂജ്യം ശതമാനം ഫീസിൽ, പരിധികളില്ലാതെ പേയ്മെന്റ്സ് സ്വീകരിക്കാനാകുമെന്നു പേടിഎം റീജിയണൽ ഹെഡ് ടോം ജേക്കബ് കൊച്ചിയിൽ പറഞ്ഞു. കൂടുതൽ വ്യാപാരികളെ പദ്ധതിയിൽ പരിശീലിപ്പിക്കാനും ബോധവത്കരിക്കാനുമായി 2018ൽ ഈ പ്ലാറ്റ്ഫോമിൽ 500 കോടി നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.