കൊച്ചി: രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നു മീഡിയ റിസർച്ച് ഫൗണ്ടേഷൻ സംസ്ഥാന പ്രവർത്തക യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഡിജിറ്റൽ ബോധവത്കരണവും തുടർപ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബജറ്റിൽ തുക വകയിരുത്തണം. ഇതോടൊപ്പം പദ്ധതി നടത്തിപ്പിനായി പ്രത്യേക വകുപ്പ് രൂപവത്കരിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, ധനമന്ത്രി എന്നിവർക്കു നിവേദനം നൽകാനും തീരുമാനിച്ചു. ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. അജിരാജകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ബോബൻ ടി. തെക്കേൽ അധ്യക്ഷതവഹിച്ചു.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, ധനമന്ത്രി എന്നിവർക്കു നിവേദനം നൽകാനും തീരുമാനിച്ചു. ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. അജിരാജകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ബോബൻ ടി. തെക്കേൽ അധ്യക്ഷതവഹിച്ചു.