കോട്ടയം: ക്വാറി ഉത്പന്നങ്ങൾ ലഭ്യമാക്കാൻ അടിയന്തര നടപടിക്കു സർക്കാർ കളക്ടർമാർക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു കരാറുകാരുടെ കൂട്ടായ്മ പ്രതിഷേധത്തിലേക്ക്. കരാറുറപ്പിച്ച പ്രവത്തികൾ ക്വാറി - ക്രഷർ ഉത്പന്നങ്ങളുടെ ക്ഷാമം മൂലം മുടങ്ങുന്നതു ഭീമമായ നഷ്ടമുണ്ടാക്കുമെന്നു കരാറുകാരുടെ പ്രതിനിനിധികൾ ആരോപിച്ചു.
ക്വാറി - ക്രഷർ ഉത്പന്നങ്ങളുടെ ലഭ്യത കൂട്ടുക, ഗുണമേന്മയും ന്യായവിലയും ഉറപ്പാക്കുക എന്നിവയ്ക്കുള്ള നിർദേശങ്ങൾ ക്രോഡീകരിച്ചു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നൽകാനായി നിർമാണ സംരംഭകരുടെ കൂട്ടായ്മ 25നു തിരുവനന്തപുരം വഴുതക്കാട് രാവിലെ 10നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനംചെയ്യും.
കേരളാ ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനും ഓൾ കേരള പ്രൈവറ്റ് കോണ്‍ട്രാക്ടേഴസ് അസോസിയേഷനും ചേർന്നാണു പ്രതിഷേധം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൽ കെജിസിഎ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണന്‍പള്ളിൽ അധ്യക്ഷതവഹിക്കും. പത്രസമ്മേളനത്തിൽ കേരളാ പ്രൈവറ്റ് കോണ്‍ട്രാക്ടേഴ്സ് ജനറൽ സെക്രട്ടറി ചെറിയാൻ നെല്ലുവേലി, എം.എസ്. മാർട്ടിൻ, റെജി ടി. ചാക്കോ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.