ആലപ്പുഴ: റൂബെല്ല വാക്സിൻ അടക്കമുള്ളവ പ്രചരിപ്പിക്കാനും നടപ്പാക്കാനും സർക്കാർ സർവ സന്നാഹങ്ങളുമായി ഊർജിതശ്രമം നടത്തുന്പോൾ റൂബല്ലെ വാക്സിനെതിരേയുള്ള ഭരണപക്ഷ എംഎൽഎയുടെ നിലപാട് വിവാദമാകുന്നു. എ.എം.ആരിഫ് എംഎൽഎയാണ് വാക്സിനെതിരേയുള്ള നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്.
റൂബെല്ല വാക്സിനെ എതിർക്കുന്നവർ രാജ്യദ്രോഹികളെന്ന വാദത്തിൽ ഭയക്കേണ്ടതില്ലെന്ന് എ.എം. ആരിഫ് എംഎൽഎ പറഞ്ഞു. തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ കഴിയണമെന്നുള്ളതാണു തന്റെ പക്ഷം. തന്റെ മക്കളെ വാക്സിൻ നൽകാതെയാണു വളർത്തിയത്. ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള സംസ്ഥാന ശാസ്ത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ഭാഗത്തു റൂബെല്ല വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടു സർക്കാരിന്റെ നിർദേശം, മറുഭാഗത്തു ശീലമില്ലാത്ത സ്വഭാവം ചെയ്യേണ്ട കാര്യത്തെയോർത്തുള്ള ചിന്ത. ഇതിനു രണ്ടിനുമിടയിലെ സംഘർഷത്തിൽ ഇരട്ടത്താപ്പാണ് താൻ സ്വീകരിച്ചത്. വിശ്വസിക്കാത്തവർക്കു വിശ്വസിക്കാതിരിക്കാനുള്ള സ്വതന്ത്ര്യമുണ്ട്. എന്നാൽ, ചില കാര്യങ്ങൾ അനുസരിക്കാൻ ബാധ്യതയുണ്ട്. അമിത ആർത്തിയോടെ രോഗചികിത്സ നടത്തുന്ന രീതി ഹോമിയോ ഡോക്ടർമാർക്കില്ല. ഹോമിയോ ചികിത്സയ്ക്കു വലിയ മുന്നേറ്റം ലോകത്തിൽ തന്നെ നടത്താൻ കഴിഞ്ഞു. കൂടുതൽ സ്പെഷാലിറ്റികൾ ഉണ്ടാകുന്നതു കൂടുതൽ മുന്നേറ്റം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണൻ ബി. നായർ അധ്യക്ഷതവഹിച്ചു. ഡോ.കെ.എൻ. സന്തോഷ് കുമാർ, ഡോ.ജമാൽ മുഹമ്മദ്, ഡോ. മഹേശ്വരി രാജഗോപാൽ, ഡോ.ജ്യോതിലാൽ, ഡോ.ജെ.എ. ജോസഫ്, ഡോ.അനീഷ് രഘുവരൻ, ഡോ. റെജു കരീം എന്നിവർ പ്രസംഗിച്ചു.