തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കെഎസ്ഡിപി (കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്)ക്കു ലോകാരോഗ്യസംഘടനയുടെ അംഗീകാരം. കെഎസ്ഡിപി നിർമിക്കുന്ന ഉത്പന്നങ്ങൾ ഗുണമേൻമയോടൊപ്പം സുരക്ഷ, കാര്യക്ഷമത എന്നിവയിൽ അന്താരാഷ്ട്ര നിലവാരം പുലർത്തിയതിനാണ് അംഗീകാരം ലഭിച്ചത്. ഇതോടെ ഈ മരുന്നുകൾ ലോകവിപണിയിൽ യഥേഷ്ടം വിൽപ്പന നടത്താൻ കഴിയും.
നിലവിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷന് ആവശ്യമായ മരുന്നുകളും ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലേക്കുള്ള മരുന്നുകളും ജൻ ഔഷധിക്ക് ആവശ്യമായ മരുന്നുകളുമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ സർട്ടിഫിക്കറ്റ് കമ്പനി അധികൃതർ ഇന്ന് ഏറ്റുവാങ്ങും. മികച്ച നേട്ടം കൈവരിച്ച കെഎസ്ഡിപിയെ വ്യവസായ മന്ത്രി എ.സി. മൊയ്തീൻ അഭിനന്ദിച്ചു.