കൊച്ചി: രാഷ്ട്രത്തെക്കുറിച്ചും വ്യവഹാരങ്ങളെക്കുറിച്ചും അറിഞ്ഞു വിദ്യാർഥികൾ വളരണമെന്നു പിഎസ്സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ. വിദ്യാർഥികളിൽ വളർന്നുവരുന്ന അരാഷ്ട്രീയവാദമാണു രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തെയും ജനങ്ങളെയും ഭരണസംവിധാനങ്ങളെയുംകുറിച്ചു വിദ്യാർഥികൾ അറിയണം. കുട്ടികൾക്കു രാഷ്ട്രീയ അവബോധം ഉണ്ടെങ്കിലേ വരും തലമുറയുടെയും രാജ്യത്തിന്റെയും ഭാവി ശോഭനമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 122-ാം ജൻമദിനാഘോഷത്തോട് അനുബന്ധിച്ചു ഫോർവേർഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നേതാജി അനുസ്മരണ സമ്മേളനവും ചിത്രരചനാ മത്സരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. രാധാകൃഷ്ണൻ.
ഇന്ത്യൻ സമൂഹത്തിൽ ഇത്ര സജീവമായി നിൽക്കുന്ന മറ്റൊരു നേതാവില്ലെന്ന് സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചു ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. സ്വാമി വിവേകാനന്ദനും സുഭാഷ് ചന്ദ്ര ബോസും നൽകിയ ആത്മീയതയും ഉണർവുമാണു സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾക്കു വീര്യം പകർന്നത്. ജനങ്ങളുടെ ആത്മവീര്യം ഉണർത്തിയതിൽ നേതാജിയുടെ പങ്ക് ചെറുതല്ല. എതിർചേരിയിൽ ആയിരുന്നപ്പോൾ പോലും ഗാന്ധിജിയുടെ ആദരവിനു പാത്രമായിരുന്ന വ്യക്തിത്വമായിരുന്നു നേതാജിയുടേതെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ജോഷി ജോർജ് അധ്യക്ഷനായി. കൊച്ചി കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി. സാബു, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി റാം മോഹൻ, ടി.ആർ. ദേവൻ, ജേക്കബ് തോമസ്, അനൂപ് സുദർശൻ, സാമൂഹ്യപ്രവർത്തക ഡോ. രാജി എന്നിവർ പങ്കെടുത്തു.