മങ്കൊമ്പ്: ഫൈബര്‍ വള്ളം മറിഞ്ഞു കാണാതായ സ്വകാര്യ റിസോര്‍ട്ട് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ വള്ളം മറിഞ്ഞ സ്ഥലത്തു തന്നെ പൊങ്ങിയ നിലയില്‍ റിസോര്‍ട്ടിലെ ജീവനക്കാര്‍ തന്നെയാണു മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട് തേനി വേലായുധപുരെ വില്ലേജില്‍ മഞ്ചു മലൈയുടെ മകന് സുരേഷ് കണ്ണനെയാണു (21) കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ കാണാതായത്. നെടുമുടി ചെമ്പുംപുറത്തുള്ള സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു. കഞ്ഞിപ്പാടത്തുള്ള ക്ഷേത്രത്തിലെ ഉത്സവ പരിപാടി കണ്ടു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
വൈശ്യംഭാഗം കഞ്ഞിപ്പാടം പാലത്തിനു സമീപം പൂക്കൈതയാറിന്റെ മധ്യഭാഗത്തായി വള്ളം മറിയുകയായിരുന്നു. സുരേഷിനോട് ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ സുരേഷ് വെള്ളത്തിനടിയിലേക്കു താഴ്ന്നു പോകുകയായിരുന്നു. ഇന്നലെ രാവിലെ ഏഴോടെയാണു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നെടുമുടി എസ്ഐ യു. രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.