+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​എ ഫൈ​ന​ൽ പ​രീ​ക്ഷ​ എ​ഴു​തു​ന്ന​വ​ർ​ക്കു പ​രി​ശീ​ല​നം

കൊ​​​ച്ചി: ഈ ​​​വ​​​ർ​​​ഷം മേ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​എ ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ​​​യും ഐ​​​പി​​​സി​​​സി/​​​ഇ​​​ന്‍റ​​​ർ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​
സി​എ ഫൈ​ന​ൽ പ​രീ​ക്ഷ​ എ​ഴു​തു​ന്ന​വ​ർ​ക്കു പ​രി​ശീ​ല​നം
കൊ​​​ച്ചി: ഈ ​​​വ​​​ർ​​​ഷം മേ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​എ ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ​​​യും ഐ​​​പി​​​സി​​​സി/​​​ഇ​​​ന്‍റ​​​ർ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​യി പ​​​രി​​​ശീ​​​ല​​​ന ക്ലാ​​​സു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ജ​​​നു​​​വ​​​രി 22 മു​​​ത​​​ലും ഐ​​​പി​​​സ​​​ിസി / ഇ​​​ന്‍റ​​​ർ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴു മു​​​ത​​​ലു​​മാ​​ണ് പ​​​രീ​​​ക്ഷാ​​​ധി​​​ഷ്ഠി​​​ത ഹ്ര​​​സ്വ​​​കാ​​​ല ക്ലാ​​​സു​​​ക​​​ളെ​​ന്ന് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​സി​​​എ​​​ഐ) എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖാ ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

സി​​​എ പ​​​രി​​​ശീ​​​ല​​​ന​​​ക്കാ​​​ല​​​ത്തു ഐ​​​സി​​​എ​​​ഐ ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ നി​​​ർ​​​ബ​​​ന്ധി​​​ത പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ സ്കി​​​ൽ​​​സ്, അ​​​ഡ്വാ​​​ൻ​​​സ്ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യൊ​​​ക്കെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം ദി​​​വാ​​​ൻ​​​സ് റോ​​​ഡി​​​ലു​​​ള്ള ഐ​​​സി​​​എ​​​ഐ ഭ​​​വ​​​നി​​​ൽ അ​​​പേ​​​ക്ഷ​ സ്വീ​​​ക​​​രി​​​ച്ചു തു​​​ട​​​ങ്ങി. ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ക്കാ​​​യി www.kochiicai.org എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 0484- 2910651 / 2910652 / 2372953.