വടക്കഞ്ചേരി: തൃശൂർ പാലക്കാട് ദേശീയപാത അഞ്ചുമൂർത്തി മംഗലം പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 26 പേർക്കു പരിക്കേറ്റു. മൂവാറ്റുപുഴ പുളിത്താനം താമരപ്പിടിയിൽ സണ്ണി ടി. ഐസക് (56) ആണു മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്ന സണ്ണിയെ ആലത്തൂർ ക്രസന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐപിസി ചിറ്റൂർ പാസ്റ്ററാണ്.
പരിക്കേറ്റ മണ്ണാർക്കാട് തുഞ്ചക്കോട് കുര്യാക്കോസി (70) ന്റെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റുള്ളവരെ മംഗലം പാലം കാരുണ്യ ആശുപത്രി, ആലത്തൂർ താലൂക്ക് ആശുപത്രി, ക്രസന്റ് ഹോസ്പിറ്റൽ, പാലക്കാട് പാലന, തൃശൂർ ഹാർട്ട് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.