കൊച്ചി: ഇന്ത്യൻ ജുഡീഷറിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ വ്യക്തിപരമല്ലെന്നു സുപ്രീം കോടതി ജസ്റ്റീസ് കുര്യൻ ജോസഫ്. പ്രശ്നം സ്ഥാപനപരമാണ്. ജുഡീഷറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടാണു പ്രശ്നം. കാര്യങ്ങൾ ചീഫ് ജസ്റ്റീസുമായി സംസാരിച്ചിട്ടുണ്ട്. സംവിധാനത്തിലെ തിരുത്തലുകളാണ് ആവശ്യപ്പെട്ടത്. വേണ്ട പരിഹാരം ഉടൻ ഉണ്ടാകും. ഇപ്പോൾ ഉയരുന്ന ചോദ്യങ്ങൾക്ക് ഒരാഴ്ചയ്ക്കകം ഉത്തരം നൽകാൻ കഴിയുമെന്നാണു കുരുതുന്നതെന്നും ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു.
കളമശേരിയിൽ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ (നുവാൽസ്) ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
കളമശേരിയിൽ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ (നുവാൽസ്) ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.