കുറവിലങ്ങാട്: ആഗോള മരിയൻ തീർഥാടനകേന്ദ്രമായ മർത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പും മൂന്നുനോന്പ് തിരുനാൾ കൊടിയേറ്റും ഇന്നു നടക്കും. ഇന്നു രാവിലെ 10.30ന് സീറോ മലബാർ സഭാമേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിർവഹിക്കും. ദൃശ്യവത്കരിച്ച അദ്ഭുത നീരുറവയുടെ വെഞ്ചരിപ്പും നടത്തും. തുടർന്ന് വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും . മൂന്നുനോന്പ് തിരുനാളിനു മേജർ ആർച്ച്ബിഷപ് കൊടിയേറ്റും.
പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ, പാലാ രൂപത മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ, രൂപത വികാരി ജനറാൾമാരായ മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോൺ. ജോസഫ് കൊല്ലംപറന്പിൽ, മോൺ. ജോസഫ് മലേപ്പറന്പിൽ, ഇടവകയുടെ മുൻവികാരിമാരുടെ പ്രതിനിധി ഫാ. ജോർജ് മുളങ്ങാട്ടിൽ, ഇടവകയിൽനിന്നുള്ള വൈദികരുടെ പ്രതിനിധി ഫാ. ജോസ് കോട്ടയിൽ എന്നിവർ സഹകാർമികരാകുമെന്നു വികാരി റവ.ഡോ. ജോസഫ് തടത്തിൽ അറിയിച്ചു.
നാളെ രാവിലെ 8.20ന് ദേവാലയ സ്മാരക തപാൽ കവർ കേരള സർക്കിൾ തപാൽ വകുപ്പ് പോസ്റ്റ്മാസ്റ്റർ ജനറൽ സുമതി രവിചന്ദ്രൻ പ്രകാശനം ചെയ്യും. ഇടവകയുമായി ബന്ധപ്പെട്ടു പ്രത്യേക സ്റ്റാന്പും പുറത്തിറക്കും. 23ന് ഉച്ചയ്ക്ക് ഒന്നിനു ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം.