+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുലിയായി ബെർണാഡ്, മനംകവർന്ന് ടോയി പോം

കോ​​ട്ട​​യം: നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ കൗ​തു​കം ശ്വാ​​ന​​പ്ര​​ദ​​ർ​​ശ​​ന മ​​ത്സ​​രം. പു​​ലി​​യു​​ടെ വ​​ലി​​പ്പ​​മു​​ള്ള ഭം​​ഗി​​യു​​ള്ള രോ​​മ​​ങ്ങ​​ൾ നി​​റ​​ഞ്ഞ സെ​​ന്‍റ് ബെ​​ർ​​ണാ​​ഡും ചെ​​റി
പുലിയായി ബെർണാഡ്, മനംകവർന്ന് ടോയി പോം
കോ​​ട്ട​​യം: നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ കൗ​തു​കം ശ്വാ​​ന​​പ്ര​​ദ​​ർ​​ശ​​ന മ​​ത്സ​​രം. പു​​ലി​​യു​​ടെ വ​​ലി​​പ്പ​​മു​​ള്ള ഭം​​ഗി​​യു​​ള്ള രോ​​മ​​ങ്ങ​​ൾ നി​​റ​​ഞ്ഞ സെ​​ന്‍റ് ബെ​​ർ​​ണാ​​ഡും ചെ​​റി​​യ മു​​ഖ​​മു​​ള്ള പോ​​മ​​റേ​​നി​​യ​​ൻ ടോ​​യി പോ​​മും ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​തും ഇ​​ന്ത്യ​​യി​​ൽ ബ്രീ​​ഡ് ചെ​​യ്ത​​തു​​മാ​​യ നി​​ര​​വ​​ധിയിനം ശ്വാ​​ന​ന്മാ​​രും മൈ​​താ​​നം കീ​​ഴ​​ട​​ക്കി കൗ​​തു​​ക​​ക്കാ​​ഴ്ച​​ക​​ൾ സ​​മ്മാ​​നി​​ച്ചു.

കെ​​ന്ന​​ൽ ക്ല​​ബ്ബി​​ന്‍റെ ദേ​​ശീ​​യ ശ്വാ​​ന​​പ്ര​​ദ​​ർ​​ശ​​ന മ​​ത്സ​​രം നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ 10നു ​​തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ത്തു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽനിന്നായി 30ലേ​റെ ഇ​​ന​​ത്തി​​ൽ​​പ്പെ​​ട്ട 130 ശ്വാ​​ന​ന്മാ​രാ​​ണു മ​​ത്സ​​ര​​ത്തി​​നെ​​ത്തി​​യ​​ത്.

പ​​ഗ്, മി​​ൻ​​പി​​ൻ, ഫോ​​ക്സ് ടെ​​റി​​യ​​ർ, അ​​ക്കി​​റ്റ, ഫ്ര​​ഞ്ച് ബു​​ൾ​​ഡോ​​ഗ്, വേ​​ട്ട​​യ്ക്കു​​പ​​യോ​​ഗി​​ക്കു​​ന്ന വി​​പ്പ​​റ്റ്, വെയ്മ​​റ​​ന​​ർ, ബോ​​ക്സ​​ർ, സൈ​​ബീ​​രി​​യ​​ൻ ഹ​​സ്കി, ബെൽ​​ജി​​യം ഷെ​​പ്പേ​​​​ഡ്, റോ​​ട്ട് വീ​​ല​​ർ, ഡോ​​ബ​​ർ​​മാ​​ൻ, ലാ​​സ​​പ്സോ തു​​ട​​ങ്ങി​​യ ഇ​​ന​​ത്തി​​ൽ​​പ്പെ​​ട്ട നി​​ര​​വ​​ധി നാ​​യ്​​ക്ക​​ളാ​​ണ് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.

ര​​ണ്ടു റിം​​ഗു​​ക​​ളാ​​യി വ​​ലി​​യ ഇനം നായ്ക്കൾക്കും ചെ​​റി​​യ നാ​​യ്​​ക്കൾക്കുമാ​​യി​​ട്ടാ​​യി​​രു​​ന്നു മ​​ത്സ​​രം. മു​​ക​​ൾ വെ​​യ്ദ് ആ​​ൻ​​ഡ് അ​​ഞ്ജലി വെ​​യ്ദ് ദ​​ന്പ​​തി​​ക​​ളാ​​യി​​രു​​ന്നു മ​​ത്സ​​ര​​ത്തി​​ന്‍റെ വി​​ധി​​ക​​ർ​​ത്താ​​ക്ക​​ൾ.

പ​​രി​​പാ​​ടി​​യി​​ൽ കെ​​ന്ന​​ൽ ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് ഏബ്ര​​ഹാം കു​​ര്യ​​ൻ, എ. ​​രാ​​ജീ​​വ്, ജോ​​ർ​​ജ് ജേ​​ക്ക​​ബ്, സൂ​​സ​​ൻ കോ​​ശി, ജോ​​സി​​ൻ ജോ​​ർ​​ജ്, ജോ​​ണ്‍​സ​​ണ്‍ സ്റ്റീ​​ഫ​​ൻ, ഏ​​ബ്ര​​ഹാം ജോ​​സ​​ഫ്, ബാ​​ബു എം. ​​ഫി​​ലി​​പ്പ്, ബെ​​ൻ​​സി ജെ​​റോം, പ്ര​​ഫ. ജോ​​ണ്‍ ഫി​​ലി​​പ്പ്, എ​​ൻ.​​ജി. മാ​​ത്യു, ഷെ​​റി​​ൻ എം. ​​പു​​ന്നൂ​​സ്, ടി.​​കെ. വി​​ജ​​യ​​കു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.