തിരുവനന്തപുരം: സംസ്ഥാനത്തു തുടരുന്ന രാഷ്ട്രീയ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരേ ആഞ്ഞടിച്ചു ഗവർണർ ജസ്റ്റീസ് പി. സദാശിവം. സമാധാന ശ്രമങ്ങൾക്കിടയിലും രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും തുടരുന്നതു സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കുമെന്നു നിശാഗന്ധി നൃത്തോത്സവം ഉദ്ഘാടനം ചെയ്യവേ ഗവർണർ പറഞ്ഞു.
കണ്ണൂരിൽ കഴിഞ്ഞ ദിവസമുണ്ടായ രാഷ്ട്രീയ കൊലപാതകംതന്നെ ഏറെ അസ്വസ്ഥനാക്കി. മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏറെ മികച്ചതും അഴിമതി കുറവുള്ളതും ക്രമസമാധാന പാലത്തിൽ പ്രശംസനീയവുമായ നേട്ടം കൈവരിച്ചിട്ടുള്ളതുമായ സംസ്ഥാനത്താണ് ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറുന്നത്.
രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും തടയാൻ നിയമം നടപ്പാക്കേണ്ട ഏജൻസികളായ പോലീസും ഇന്റലിജൻസ് വിഭാഗവും കൂടുതൽ ഏകീകൃത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. അക്രമം തടയാൻ ഇത്തരം ഏജൻസികൾ കൂടുതൽ കൂട്ടായ പ്രവർത്തനം നടത്തണം. അക്രമികൾക്കു വേഗത്തിൽ ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷനും കോടതിയുമായും അന്വേഷണ ഏജൻസികൾ കൂടുതലായി സഹകരിക്കണ്ടേതുണ്ട്. രാഷ്ട്രീയ നേതൃത്വവും സമാധാനത്തിനായി ഒരുമിക്കണം. തങ്ങളുടെ അണികളെ അക്രമത്തിന്റെ പാതയിൽനിന്നു മാറ്റി, സമാധാനത്തിന്റെ പാത സ്വീകരിക്കാൻ രാഷ്ട്രീയ നേതൃത്വം പ്രേരിപ്പിക്കണമെന്നും ഗവർണർ നിർദേശിച്ചു.
രാഷ്ട്രീയ അക്രമങ്ങൾക്കെതിരേ ബിജെപി നേതാക്കൾ നേരത്തെ ഗവർണറെ കണ്ടു നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്തി, അക്രമം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നു നേരത്തെ ഗവർണർ നിർദേശിച്ചിരുന്നു. അക്രമം തടയാൻ പോലീസിനു നിർദേശം നൽകുമെന്നു മുഖ്യമന്ത്രി, ഗവർണറെ അറിയിച്ചിരുന്നു.