കോട്ടയം: മാരാമണ്‍ കണ്വൻഷൻ ഫെബ്രുവരി 11 മുതൽ 18 വരെ പന്പാനദിയുടെ മാരാമണ്‍ മണപ്പുറത്തു നടക്കും. 11ന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പോലീത്ത ആരാധനയ്ക്കു നേതൃത്വം നൽകും. തുടർന്നു മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത കണ്വൻഷൻ ഉദ്ഘാടനംചെയ്യും. സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിക്കും.
12 മുതൽ 17 വരെ രാവിലെ 10നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം 6.30നും പൊതുയോഗങ്ങൾ നടക്കും. പുറമേ രാവിലെ 7.30 മുതൽ 8.30വരെ സ്ത്രീകൾക്കും പുരുഷന്മാർക്കും ബൈബിൾ ക്ലാസും കുട്ടികളുടെ യോഗവും നടക്കും. ബിഷപ് പീറ്റർ ഡേവിഡ് ഈറ്റണ്‍ (ഫ്ലോറിഡ) റവ. ഡോ. സോറിറ്റ നബാബൻ (ഇന്തോനേഷ്യ), റവ.ഡോ. ഫ്രാൻസിസ് സുന്ദർരാജ് (ചെന്നൈ), ഡോ. ആർ. രാജകുമാർ (ഡൽഹി), റവ.ഡോ. വിനോദ് വിക്ടർ (തിരുവനന്തപുരം) എന്നിവരാണു മുഖ്യപ്രസംഗകർ. 14നു രാവിലെ 10ന് എക്യൂമെനിക്കൽ സമ്മേളനത്തിൽ വിവിധ സഭകളുടെ മേലധ്യക്ഷന്മാർ പങ്കെടുക്കും.
ഉച്ചകഴിഞ്ഞു രണ്ടിനു സാമൂഹ്യതിന്മകൾക്കെതിരേയുള്ള ബോധവത്കരണ സമ്മേളനം നടക്കും. 15നു വൈകുന്നേരം നാലിനു മദ്യവർജനസമിതിയുടെ നേതൃത്വത്തിൽ കൂട്ടായ്മയും നടക്കും. 15നു സുവിശേഷ സംഘത്തിന്റെയും 16ന് ഉച്ചകഴിഞ്ഞ് സേവികാസംഘത്തിന്റെയും യോഗങ്ങൾ നടക്കും.
പത്രസമ്മേളനത്തിൽ കണ്വൻഷൻ ജനറൽ കണ്‍വീനർ ജോർജ് ഏബ്രഹാം കൊറ്റനാട്, മീഡിയ കമ്മിറ്റി കണ്‍വീനർമാരായ അനീഷ് കുന്നപ്പുഴ, പി.എ. സജിമോൻ, ലേഖക സെക്രട്ടറി സി.വി. വർഗീസ്, സഞ്ചാര സെക്രട്ടറി എസ്. സാമുവൽ സന്തോഷ്, അനിൽ മാരാമണ്‍ എന്നിവർ പങ്കെടുത്തു.