തൃശൂർ: ജോലി അവസാനിപ്പിച്ചു കുവൈറ്റിൽനിന്നു തിരിച്ചെത്തിയവരുടെയും കുടുംബങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങൾക്കായി പുതിയ സംഘടന രൂപീകരിച്ചു. കുവൈറ്റ് റിട്ടേണീസ് അസോസിയേഷൻ(ക്രെറ്റ) എന്ന പേരിലാണ് പുതിയ സംഘടന. അംഗങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനു കൂട്ടായ ചെറുകിട വാണിജ്യ സംരംഭങ്ങൾ തുടങ്ങുന്നതിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും സംഘടന ലക്ഷ്യമിടുന്നു.
വിജയൻ തായത്ത്-പ്രസിഡന്റ്, രാമനാഥ പ്രസാദ്-വൈസ് പ്രസിഡന്റ്, അജിത് മേനോൻ-സെക്രട്ടറി, കെ.എൻ. രവീന്ദ്രൻ-ജോയിന്റ് സെക്രട്ടറി, ഫ്രാൻസിസ് വടക്കേത്തല-ട്രഷറർ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഫോണ്: 8086442093, 9495568558.