പാലക്കാട്: ഇന്ധനവിലയിൽനിന്നും സംസ്ഥാന സർക്കാർ നികുതിയിനത്തിൽ ഈടാക്കുന്ന ലിറ്ററിന് 27 രൂപ ജനഹിതം മാനിച്ച് കുറയ്ക്കണമെന്നു സംസ്ഥാന ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
ധനകാര്യമന്ത്രി സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി രണ്ടിനു മുന്പായി ഇന്ധനവിലയിൽ സംസ്ഥാന സർക്കാർ ഈടാക്കുന്ന എക്സൈസ് നികുതിയിൽ കുറവുവരുത്തണമെന്നും അല്ലാത്തപക്ഷം അഞ്ചുമുതൽ സംസ്ഥാനത്തു ചരക്കുവാഹനങ്ങൾക്കുള്ള ലോറിവാടക വർധിപ്പിക്കാൻ ജില്ലാ ഘടകങ്ങൾക്കു നിർദേശം നല്കാനും യോഗം തീരുമാനിച്ചു.