തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ചോദ്യംചെയ്ത ഫേസ്ബുക്ക് ആക്ടിവിസ്റ്റിന് മർദനം. കൊല്ലം സ്വദേശി ആൻഡേഴ്സണാണു സെക്രട്ടേറിയറ്റിനു മുന്നിൽ വച്ച് മർദനമേറ്റത്. പോലീസും മറ്റു സമരങ്ങൾക്കായി എത്തിയവരും നോക്കി നിൽക്കെയായിരുന്നു മർദനം.
അനുജന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമരം ചെയ്യുന്ന നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്തിനെ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദിവസങ്ങൾക്കു മുൻപു സമരപ്പന്തലിൽ എത്തിയിരുന്നു. ഇതിനിടയിൽ ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കേസിൽ യാതൊരുവിധ നടപടികളും എടുത്തിരുന്നില്ല എന്നു ചൂണ്ടിക്കാട്ടി ആൻഡേഴ്സണ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ പരസ്യവിമർശനം ഉയർത്തി. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ആക്രണത്തിനു പിന്നിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരാ ണെന്ന് ആരോപണമുണ്ട്.