കുറ്റ്യാടി: കെ.എം. മാണിയുടെ മുന്നണി പ്രവേശന വിഷയത്തില്‍ പിണറായിക്കു പരോക്ഷ മറുപടി പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കുറ്റ്യാടിയില്‍ നടക്കുന്ന സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാണിയുടെ മുന്നണി പ്രവേശനം എല്‍ഡിഎഫ് ചര്‍ച്ചചെയ്തിട്ടില്ല. ഈ വിഷയം ചര്‍ച്ചയ്ക്കു വരുമ്പോള്‍ സിപിഐ നിലപാട് വ്യക്തമാക്കും. സിപിഎം ദുർബലപ്പെട്ടാല്‍ എല്‍ഡിഎഫ് ശക്തിപ്പെടുമെന്ന് സിപിഐ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് പലകാര്യങ്ങള്‍ക്കും മറുപടി പറയാത്തതെന്നും കാനം പറഞ്ഞു.
മുന്നണി വിപുലീകരണം ആരെയെങ്കിലും കൂട്ടിക്കൊണ്ടല്ലവേണ്ടതെന്നും നയപരമായി യോജിക്കുന്നവരെയാണ് അതില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പല ഘട്ടങ്ങളിലായി മുന്നണി വിട്ടുപോയവര്‍ എല്‍ഡിഎഫിലേക്കു തിരിച്ചുവരണമെന്നത് സിപിഐയുടെ എക്കാലത്തെയും നിലപാടാണെന്നും കാനം പറഞ്ഞു.