കോഴിക്കോട്: എടിഎം തട്ടിപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്കിമ്മിംഗ്. കാർഡിന്റെ ഡൂപ്ലിക്കേറ്റുണ്ടാക്കുന്നതിനുള്ള കാർഡ്സ്കിമ്മർ എന്ന ഉപകരണം ഇപ്പോൾ നിസാരവിലയ്ക്ക് വിപണിയിൽ ലഭ്യമാണ്. ഓൺലൈനിലും ഇത് കിട്ടും. ഈ സ്കിമ്മർ എടിഎം കൗണ്ടറുകളിൽ ഘടിപ്പിച്ച് വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പു നടത്തുക.
കാർഡിലെ വിവരങ്ങൾ ചോർത്തിയാലും രഹസ്യ പിൻനന്പർ അറിയാതെ പണം പിൻവലിക്കാനാവില്ല. അതിനാൽ സ്കിമ്മറിനൊപ്പം ബട്ടൺഹോൾ കാമറയും തന്ത്രപരമായി എടിഎം കൗണ്ടറുകളിൽ സ്ഥാപിക്കുന്നു. കാർഡ് ഇടുന്ന സ്ലോട്ടിനു മുകളിലാണ് കണ്ടെത്താൻ കഴിയാത്ത രീതിയിൽ സ്കിമ്മർ സ്ഥാപിക്കുക. കൈയിൽ ഗ്ളൗസ് ധരിക്കുന്നതുപോലെ യഥാർഥ കാർഡ് സ്ലോട്ടിനു മുകളിൽ ഇവ ഘടിപ്പിക്കുമ്പോൾ, പണം പിൻവലിക്കാനായി ആരെങ്കിലും സ്ലോട്ടിലേക്ക് കാർഡ് ഇട്ടാൽ അതിലെ വിവരങ്ങൾ സ്മിമ്മർ ചോർത്തും.
കാർഡിലെ മുഴുവൻ വിവരങ്ങളും സ്കിമ്മർ സ്കാൻചെയ്ത് അതിന്റെ മാഗ്നറ്റിക്സ്ട്രിപ്പിൽ രേഖപ്പെടുത്തും. രഹസ്യ പിൻനന്പർ മനസിലാക്കാനായി കീബോർഡ് കൃത്യമായി തെളിഞ്ഞു കിട്ടത്തക്കവിധം ബട്ടൺ കാമറ ഘടിപ്പിച്ചിരിക്കും. കീബോർഡിൽ രഹസ്യ നന്പർ അമർത്തുന്പോൾ ഒരോ അക്കവും കാമറയിലൂടെ റിക്കാർഡ് ചെയ്യും. സ്കിമ്മർ ലാപ്ടോപ്പിൽ ഘടിപ്പിച്ച് വിവരങ്ങൾ ചോർത്തിയെടുത്ത് ഡൂപ്ലിക്കേറ്റ് കാർഡ് നിർമിക്കുകയാണ് അടുത്തപടി. ഈ ഡൂപ്ലിക്കേറ്റ് കാർഡ് ഉപയോഗിച്ച്, നേരത്തെ കാമറവഴി ലഭിച്ച രഹസ്യ പിൻ നന്പറിന്റെ സഹായത്തോടെ പണം പിൻവലിക്കുന്നതാണ് തട്ടിപ്പിന്റെ രീതി . വിദേശ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് രൂപ ഈവിധം കൊള്ളയടിച്ചിട്ടുണ്ട്.
പുതുതായി ബാങ്കുകൾ നൽകുന്ന എടിഎം കാർഡുകളിൽ ചിപ്പ് ഘടിപ്പിക്കുന്നത് റിസർവ് ബാങ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ബാങ്കുകൾ നിലവിൽ നൽകിയിട്ടുള്ള മാഗ്നറ്റിക് കാർഡുകളെല്ലാം മാറ്റി ചിപ്പ് കാർഡുകൾ ആക്കുന്നതിന് റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി പല തവണയായി ബാങ്കുകൾ നീട്ടിയെടുത്തു.
മാഗ്നറ്റിക് കാർഡുകളുടെ പിന്നിൽ പതിപ്പിച്ചിട്ടുള്ള പ്ലാസ്റ്റിക് ബാൻഡിൽ നിന്ന് കാർഡുടമയുടെയും അക്കൗണ്ടിന്റെയും വിവരങ്ങൾ എളുപ്പത്തിൽ പകർത്തിയെടുക്കാം. ടേപ്പ് റെക്കോർഡറുകളിലും മറ്റും ഉപയോഗിച്ചിരുന്ന കാലഹരണപ്പെട്ട ഈ സാങ്കേതികവിദ്യയുടെ രഹസ്യസ്വഭാവം ഭേദിക്കാൻ എളുപ്പമാണ്.
ചിപ്പ് കാർഡുകളിൽ കൂടുതൽ സുരക്ഷിതമായിട്ടാണ് പ്രധാനപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ചിപ്പ് കാർഡുകളിൽ നിന്നു വിവരങ്ങൾ മോഷ്ടിച്ചെടുത്താൽതന്നെ ഡൂപ്ലിക്കേറ്റ് കാർഡ് ക്ലോൺ ചെയ്തെടുക്കാൻ പ്രയാസമാണ്.
അതിനാൽ നിങ്ങളുടെ കാർഡ് ഏതെങ്കിലും സാഹചര്യത്തിൽ പ്രധാന സ്വൈപിംഗ് മെഷീന് പുറമേ മറ്റേതെങ്കിലും ഉപകരണങ്ങളിൽ സ്വൈപ്പ് ചെയ്യുന്നുണ്ടോയെന്നുശ്രദ്ധിക്കുക. എടിഎം പിൻ കൂടി കാമറ വഴി ചോർത്തിയാൽ നിങ്ങളുടെ അക്കൗണ്ട് മറ്റൊരാൾക്ക് ഉപയോഗിക്കാൻ സാധിക്കുമെന്ന് മനസിലാക്കുക.
ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഇടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* നിങ്ങളുടെ കാർഡ് ഒരിക്കലും മറ്റൊരാളുടെ കൈവശം നൽകരുത്.
* വയർലെസ് സ്വൈപിംഗ് മെഷീനുകൾ (പിഒഎസ് ടെർമിനലുകൾ) സുലഭമായതിനാൽ നിങ്ങളുടെ അടുത്തേക്ക് മെഷീൻ എത്തിക്കാൻ ആവശ്യപ്പെടാം.
* കാർഡ് നിങ്ങൾ തന്നെ സ്വൈപ്പ് ചെയ്യുക.
* മെഷീനിൽ പിൻ ടൈപ്പ് ചെയ്യുമ്പോൾ മറ്റേകൈ കൊണ്ട് മറച്ചുപിടിക്കുക.
* പിൻ നമ്പർ സുഹൃത്തുക്കളോടു പോലും പങ്കുവയ്ക്കാതിരിക്കുക
* മെഷീനിൽ നൽകിയിരിക്കുന്നത് നിങ്ങൾ നൽകാനുള്ള തുക തന്നെയാണെന്ന് ഉറപ്പ് വരുത്തുക.
* ബാങ്കിൽ നിന്നുള്ള എസ്എംഎസ് സേവനം പ്രയോജനപ്പെടുത്തുക.
* മിനി സ്റ്റേറ്റ്മെന്റ് ഇടയ്ക്കിടെ പരിശോധിക്കുക. സംശയകരമായ ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ പരാതിപ്പെടുക.
* മാഗ്നറ്റിക് സ്ട്രിപ്പ് കാർഡുള്ളർ ഇഎംവി ചിപ്പ് അധിഷ്ഠിത കാർഡ് മാറ്റിവാങ്ങുക. മിക്ക ബാങ്കുകളിലും സൗകര്യം ലഭ്യമാണ്.
എടിഎം ഉപയോഗിക്കുന്പോൾ
* കാർഡ് സ്ളോട്ടിനു മുകളിൽ പ്രത്യേകമായ ഏതെങ്കിലും ഉപകരണമോ ഒട്ടിച്ചുവച്ച എന്തെങ്കിലുമോ ഉണ്ടോയെന്നു കണിശമായി ശ്രദ്ധിക്കുക.( എടിഎം മെഷീന്റെ നിറവും സ്കിമ്മറിന്റെ നിറവും വ്യത്യസ്തമായിരിക്കാം)
* മെഷിന്റെ മുകളിലോ കീബോർഡ് കാണത്തക്കവിധമോ ബട്ടൻസ് പോലെയുള്ള എന്തെങ്കിലും(കാമറ) ഉണ്ടോയെന്നു പരിശോധിക്കുക. ബട്ടൺ ഹോളിന്റെ വലിപ്പമുള്ള കാമറകൾ ഇപ്പോൾ സുലഭമാണ്.
* കീബോർഡിൽ പിൻനമ്പർ അമർത്തുന്നത് ആരും കാണരുതെന്ന വാശിയോടെ ഒരു കൈ മുകളിൽവച്ച് വളരെ രഹസ്യമായി മാത്രം പിൻ നന്പർ അമർത്തുക. പിൻനമ്പർ കൃത്യമായി മനസിൽ ഉറപ്പിച്ചശേഷംമാത്രം എടിഎം കൗണ്ടറിൽ കയറുക. ഒരേ വിരലിനു പകരം പല വിരലുകൾകൊണ്ട് പിൻനന്പർ അടിക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്താൽ കാമറയെ കബളിപ്പിക്കാൻ കഴിയും.
=കീബോർഡിൽ അസാധാരണമായ എന്തെങ്കിലും ഉണ്ടോയെന്നു പരിശോധിക്കുക. കീബോർഡിനു മുകളിലായി ഡൂപ്ളിക്കേറ്റ് കീബോർഡ് ഘടിപ്പിച്ച് നന്പർ ചോർത്തുന്ന സംവിധാനവും തട്ടിപ്പുകാർ പ്രയോഗിക്കാറുണ്ട്. നിറവ്യത്യാസത്തിലൂടെയും അമർത്തുന്പോളുള്ള അമിത മാർദ്ദവത്തിലൂടെയും ഡൂപ്ളിക്കേറ്റ് കീബോർഡ് തിരിച്ചറിയാം
ബാബു ചെറിയാൻ