കൊച്ചി: ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ(ടിഎൻഎഐ)യുടെ സംസ്ഥാന സമ്മേളനം ഇന്നു നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടനം കലൂർ റിന്യൂവൽ സെന്ററിൽ രാവിലെ 9.30ന് എം. സ്വരാജ് എംഎൽഎ നിർവഹിക്കും. കേരള നഴ്സ് മിഡ്വൈഫ്സ് കൗണ്‍സിൽ രജിസ്ട്രാർ പ്രഫ. വൽസ പണിക്കർ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രപതിയുടെ നാഷണൽ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം നേടിയ നഴ്സുമാരെ ആദരിക്കും. തുടർന്നു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ 15ലേറെ പ്രബന്ധങ്ങൾ അവതരിപ്പിക്കുും.