മലയാറ്റൂർ: ആകാശപ്പറവകളുടെ കൂട്ടുകാർ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഡയറക്ടറുമായിരുന്ന ഫാ. ജോർജ് കുറ്റിക്കൽ എംസിബിഎസിന്റെ 31-ാം ചരമദിനം മലയാറ്റൂർ മാർ ആലാഹ് ദയറയിൽ ആചരിച്ചു.
സീറോ മലബാർ ആർക്കി എപ്പിസ്കോപ്പൽ സഭ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യു തുണ്ടത്തിൽ, ഫാ. കുര്യാക്കോസ് മുഞ്ഞേലിൽ, ഫാ. ആന്റണി കൊച്ചുകരിയിൽ, ഫാ. സെബാസ്റ്റ്യൻ മുട്ടുതൊട്ടിൽ എന്നിവർ സഹകാർമികരായിരുന്നു. ആരോരുമില്ലാത്തവർക്കും വേദനിക്കുന്നവർക്കും അത്താണിയായ പുണ്യജീവിതത്തിന്റെ ഉടമയായിരുന്നു ഫാ. ജോർജ് കുറ്റിക്കലെന്നു മാർ വാണിയപ്പുരയ്ക്കൽ പറഞ്ഞു. അനുസ്മരണ സമ്മേളനത്തിൽ പി.എസ്. ജോണ് അധ്യക്ഷതവഹിച്ചു. റോജി എം. ജോണ് എംഎൽഎ, ജോസ് കല്ലുംപുറം, ഫാ. മാത്യു തുണ്ടത്തിൽ, ഫാ. കുര്യാക്കോസ് മുഞ്ഞേലിൽ, സെലിൻ കാക്കശേരി, നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് അനു ബേബി, സ്റ്റീഫൻ മാടവന, ഏലിയാസ് എന്നിവർ പ്രസംഗിച്ചു.