അഞ്ചൽ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മേജർ ആർച്ച് ബിഷപ് സിറിൾ മാർ ബസേലിയോസ് കാതോലിക്കാബാവായുടെ 11-ാമത് ഓർമപ്പെരുനാളിനോടനുബന്ധിച്ച് അഞ്ചൽ വൈദിക ജില്ലയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നാളെ നാലിന് അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കും. മേജർ അതിരൂപത വികാരി ജനറാൾ മോണ്‍. ഡോ. വർക്കി ആറ്റുപുറത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബഥനി നവജീവൻ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ.ഗീവർഗീസ് കുറ്റിയിൽ അനുസ്മരണ പ്രഭാഷണം നടത്തും. വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു, എംസിഎ ജില്ലാ ഡയറക്ടർ ഫാ.ജോണ്‍ കാരവിള, ഡോ. കെ.വി. തോമസ്കുട്ടി, ഡോ. ഏബ്രഹാം മാത്യു എന്നിവർ പ്രസംഗിക്കും. മലങ്കര കാത്തലിക് അസോസിയേഷൻ അഞ്ചൽ യൂണിറ്റാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.