കറുകച്ചാൽ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടയിരിയ്ക്കപ്പുഴ പരേതുപറന്പിൽ പി.കെ. മധുവിന്റ മകൻ പി.എം. രഞ്ജിത്താണ്(23)മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30നു ഇടയിരിയ്ക്കപ്പുഴ മൂക്കൻപാറയിലായിരുന്നു അപകടം. വീട്ടിൽനിന്നും ഇടയിരിയ്ക്കപ്പുഴയിലേക്കു പോകുന്നതിനിടയിൽ രജ്ഞിത്ത് ഓടിച്ചിരുന്ന ബൈക്ക് എതിർ ദിശയിലെത്തിയ ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. ഗൾഫിൽ ജോലി ചെയ്തിരുന്ന രഞ്ജിത്ത് കഴിഞ്ഞ മാസമാണ് നാട്ടിൽ അവധിയ്ക്ക് എത്തിയത്. 26നു മടങ്ങി പോകാനിരിക്കെയാണ് അപകടമുണ്ടായത്. അമ്മ: പ്രസന്ന കുമരകം ചക്കാലിക്കൽ കുടുംബാംഗം. സഹോദരൻ: പി.എം. ഉണ്ണിക്കുട്ടൻ സംസ്കാരം നടത്തി.