വൈക്കം: മൂവാറ്റുപുഴയാറിന്റെ കൈവഴിയായ മുറിഞ്ഞപുഴയിൽ തിരുവന്തപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി .തിരുവന്തപുരം കിഴക്കേക്കരയിൽ രാധാകൃഷ്ണന്റെ(63) മൃതദേഹമാണ് ഇന്നലെ രാവിലെ 10ന് മുറിഞ്ഞപുഴ പാലത്തിനു സമീപം പുഴയിൽ കണ്ടെത്തിയത്. മൽസ്യതൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങിയ വിവരം അവർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് വൈക്കം ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.
ത്രിപ്പുണിത്തുറയിൽ ചുരൽ കട നടത്തിവന്ന രാധാകൃഷ്ണൻ വ്യാഴാഴ്ച രാവിലെ മുറിഞ്ഞപുഴ പാലത്തിനു സമീപത്ത് നിൽക്കുന്നത് നാട്ടുകാർ കണ്ടിരുന്നു.ഇയാൾ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് കരുതുന്നത്.പോക്കറ്റിൽ ഉണ്ടായിരുന്ന ആത്മഹത്യാ കുറിപ്പു പോലുള്ള കത്ത് നനഞ്ഞ് വായിക്കാനാവാത്ത സ്ഥിതിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു.രാധാകൃഷ്ണന്റെ ഭാര്യ കുമാരി. മക്കൾ: സുകന്യ, സിജി.വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.