തിരുവനന്തപുരം : പന്തളം ഇന്ത്യൻ ഓവർസീസ് ബാങ്കിലെ 3.6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പത്തു പ്രതികൾക്കും ജാമ്യം നൽകി. തിരുവനന്തപുരം പ്രതേ്യക സിബിഐ കോടതിയുടേതാണ് ഉത്തരവ് .
കേസിലെ പ്രതികളായ ഷാരൂഖാൻ,സന്തോഷ് കുമാർ, പ്രകാശ് പി .കുര്യാക്കോസ്, എസ്. നൗഷാദ് , ഉണ്ണികൃഷ്ണൻ, ഇ. നൗഷാദ് , ബി.ഷാനവാസ് , പ്യാരി രാജ ,അബ്ദുൾ റഹീം, അനസ് എന്നീ പത്ത് പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത് .
നേരത്തെ കേസിൽ ബാങ്ക് മാനേജർ അടക്കം അഞ്ചു പ്രതികൾക്കെതിരേ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.പന്തളം ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ കീഴിലുള്ള ഭൂമി ലക്ഷ്മി പദ്ധതി പ്രകാരം വായ്പ നൽകിയതിലാണ് കോടികളുടെ ക്രമക്കേട് നടന്നത്.
2017 മാർച്ചിലാണ് കൊച്ചി സിബിഐ യൂണിറ്റ് എസ് പി ഷിയാസിന്റെ നേത്യത്തിൽ അന്വേഷണം ആരംഭിച്ചത്. ബാങ്കിന്റെ ഹെഡ് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.