തിരുവനന്തപുരം: സംസ്ഥാനത്തെ ഏതെങ്കിലും സർക്കാർ വകുപ്പിൽ 2013 ഏപ്രിൽ ഒന്നിനു മുന്പ് നിയമിക്കപ്പെടുകയും തുടർന്ന് 2013 ഏപ്രിൽ ഒന്നിനു ശേഷം മറ്റൊരു വകുപ്പിലോ മറ്റൊരു തസ്തികയിലോ നിയമനം ലഭിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ തുടരാനുള്ള മൊബിലിറ്റി ആനുകൂല്യത്തിന് അർഹതയുള്ളവർ ഓപ്ഷൻ ഫോം സമർപ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ നിയമനാധികാരിക്ക് നിർദേശം നൽകി സർക്കാർ ഉത്തരവായി.
ഓഫീസുകളിലെ ജീവനക്കാര്യം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ സൂക്ഷ്മത പുലർത്തണമെന്നും ഓഫീസ് തലവനോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ സേവന പുസ്തകത്തിന്റെ വാർഷിക പരിശോധന നടത്തുന്പോൾ ഇത്തരത്തിൽ നിയമിക്കപ്പെട്ട ജീവനക്കാരുടെ സേവന പുസ്തകത്തിൽ ഓപ്ഷൻ ഫോം പതിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാനത്തെ മുഴുവൻ നിയമനാധികാരികൾക്കും കർശന നിർദേശം നൽകി.