സുൽത്താൻ ബത്തേരി: തദ്ദേശ സ്വയംഭരണ വകുപ്പുകളെ ഒന്നാക്കുന്ന ഏകീകൃത സർവീസിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും ബിൽ ആറുമാസത്തിനകം നിയമസഭയിൽ അവതരിപ്പിക്കുമെന്നും തദ്ദേശ സ്വയംഭരണമന്ത്രി കെ.ടി. ജലീൽ. പ്രഥമ നഗരസഭാ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിൽഡിംഗ് നിയമപ്രകാരം എത്ര ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിനും ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസ് വരെ മാത്രമേ ഫയൽ പോകേണ്ടതുള്ളൂ. ചീഫ് ടൗണ്‍ പ്ലാനർ ഓഫീസ് അപ്പീൽ അഥോറിറ്റി മാത്രമാകും.
നിർമാണ അനുമതിക്ക് നിലവിലുള്ള സോഫ്റ്റ്വേർ എല്ലാ നഗരസഭകളിലേക്കും വ്യാപിപ്പിക്കുന്നതോടെ അനുമതിക്കുളള കാത്തിരിപ്പ് ഇല്ലാതാകുമെന്ന് മന്ത്രി പറഞ്ഞു.
നിർമാണ അനുമതിക്ക് നിലവിലുള്ള സോഫ്റ്റ്വേർ എല്ലാ നഗരസഭകളിലേക്കും വ്യാപിപ്പിക്കുന്നതോടെ അനുമതിക്കുളള കാത്തിരിപ്പ് ഇല്ലാതാകുമെന്ന് മന്ത്രി പറഞ്ഞു.