തിരുവനന്തപുരം: മാർച്ച് 12 ന് നടത്താൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷ മാർച്ച് 28 ലേക്ക് മാറ്റി. വൈകുണ്ഡസ്വാമി ജന്മദിനം 12 ന് ആയതിനാലാണ് പരീക്ഷ മാറ്റിവച്ചത്. ഡിപിഐ മോഹൻകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മീറ്റിംഗിലാണ് ഈ തീരുമാനം.
എഡിപിഐ മാരായ ജിമ്മി കെ ജോസ്, ജെസി ജോസഫ്, വിവിധ അധ്യാപക സംഘടനാ ഭാരവാഹികളായ കെ.സി. ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ, എം. സലാവുദീൻ, എ.കെ. സൈനുദീൻ, ജയിംസ് കുര്യൻ, റോയ് വി.ജോണ് എന്നിവർ പങ്കെടുത്തു.
എഡിപിഐ മാരായ ജിമ്മി കെ ജോസ്, ജെസി ജോസഫ്, വിവിധ അധ്യാപക സംഘടനാ ഭാരവാഹികളായ കെ.സി. ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ, എം. സലാവുദീൻ, എ.കെ. സൈനുദീൻ, ജയിംസ് കുര്യൻ, റോയ് വി.ജോണ് എന്നിവർ പങ്കെടുത്തു.