തൃശൂർ: കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് വുമണ്‍ ആൻഡ് ചൈൽഡ് 2017ലെ ഫസ്റ്റ് ലേഡീസ് അവാർഡ് ഡോ. കലാമണ്ഡലം ഹേമലതയ്ക്കു നാളെ വൈകിട്ട് 4.30ന് രാഷ്ട്രപതി ഭവനിൽ നൽകും. 123 മണിക്കൂർ 15 മിനിറ്റ് മാരത്തണ്‍ നൃത്തം ചെയ്ത് ഗിന്നസ് ബുക്കിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യവനിത എന്ന നിലയ്ക്കും, നൃത്തത്തിന്റെ വളർച്ചയ്ക്കു 30 കൊല്ലം പ്രവർത്തിച്ചതിനുമാണു പുരസ്കാരം. തൃശൂർ ദേവി കലാമണ്ഡലം ഡാൻസ് അക്കാഡമിയുടെ ഡയറക്ടറാണ്.