കൊച്ചി: സംസ്കൃതിക്കും സമൂഹത്തിനും നൽകുന്ന സംഭാവനകൾ പരിഗണിച്ച് എം.കെ. സാനു ഫൗണ്ടേഷൻ നൽകുന്ന ഗുരുപ്രസാദ പുരസ്കാരത്തിന് കെ. ബാലചന്ദ്രൻ അർഹനായി. കൊച്ചി മുൻ മേയർ, മുൻ ജിസിഡിഎ ചെയർമാൻ, ഇടപ്പള്ളി ചങ്ങന്പുഴ സാംസ്കാരിക കേന്ദ്രം അധ്യക്ഷൻ എന്നീ നിലകളിലുള്ള പ്രവർത്തനങ്ങളിലൂടെയാണു കെ. ബാലചന്ദ്രൻ ശ്രദ്ധേയനായത്.
25,000 രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. ഇടപ്പള്ളി ചങ്ങന്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ പാർക്കിലെ വേദിയെ ഉണർവോടെ നിലനിർത്തുന്ന സംഘടനാ നേതൃത്വത്തിനാണ് ആദരം നൽകുന്നതെന്നു എം. തോമസ് മാത്യു, എസ്. രമേശൻ, ജോണ് പോൾ എന്നിവരടങ്ങിയ ജൂറി അറിയിച്ചു. മുൻ വർഷങ്ങളിൽ കെ.എം. റോയ്, ഫാ. റോയ് കണ്ണൻചിറ, മാർത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്നിവരാണു ഗുരുപ്രസാദ പുരസ്കാരത്തിന് അർഹരായത്.