കൊച്ചി: കേരളത്തിൽ പുതിയ കായിക സംസ്കാരം വളർത്തിയെടുക്കാനും പ്രതിഭകളെ കണ്ടെത്തി മികച്ച പരിശീലനമൊരുക്കാനും കൂട്ടായ്മ. പ്രവാസി മലയാളികൾ നേതൃത്വം കൊടുക്കുന്ന ക്രിയോർട്സും ഇന്ത്യ ഓണ്‍ ട്രാക്കും ചേർന്നാണ് ഇത്തരമൊരു സംരംഭത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ധാരണാപത്രം ഇന്നലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒപ്പിട്ടു. ഫുട്ബോൾ, ബാഡ്മിന്റണ്‍, ബാസ്ക്കറ്റ് ബോൾ, ഫിറ്റ്നസ്, സ്വയരക്ഷ കായിക ഇനങ്ങൾ എന്നിവയിൽ അന്താരാഷ്ട്രനിലവാരത്തിലുള്ള പരിശീലനം നൽകുമെന്ന് ഇന്ത്യ ഓണ്‍ ട്രാക്ക് സിഇഒ വിവേക് സേഥിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുത്ത സ്കൂളുകളിൽ പദ്ധതിയുടെ ആദ്യ ഘട്ടമായി സ്പോർട്സ് ഫെസ്റ്റിവൽ നടത്തും.
ആഴ്സണൽ സോക്കർ സ്കൂൾ, എൻബിഎ ബാസ്ക്കറ്റ് ബോൾ സ്കൂൾ, പ്രകാശ് പദുക്കോണ്‍ ബാഡ്മിന്റണ്‍ സ്കൂൾ എന്നിവയോടു ചേർന്നു പ്രവർത്തിക്കുന്നവരാണ് ഇന്ത്യ ഓണ്‍ ട്രാക്ക്. കായിക മേഖലയിൽ ശ്രദ്ധേയമായ പരിശീലനം നൽകുന്ന ഇത്തരം സ്ഥാപനങ്ങളുടെ സഹായം കേരളത്തിലെ യുവാക്കൾക്കും ലഭ്യമാക്കുമെന്നു എക്സിക്യൂട്ടീവ് ഡയറക്ടർ സുനീഷ് ഇബ്രാഹിം പറഞ്ഞു. സാബിർ അലിക്കുട്ടി, മുഹമ്മദ് ഫിറോഷ്, അബ്ദുൾ ജബ്ബാർ, നീൽ ഷാ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.