കളമശേരി: ഫാക്ട് ലളിത കലാകേന്ദ്രം ഏർപ്പെടുത്തിയ 14-ാം എം.കെ.കെ നായർ പുരസ്കാരം സിയാൽ എംഡി വി.ജെ. കുര്യന് ഇന്നു സമ്മാനിക്കും. കൊച്ചി വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിന് വി.ജെ. കുര്യൻ നൽകിയിട്ടുള്ള സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരമെന്നു സംഘാടകർ അറിയിച്ചു. സി.എൻ. കരുണാകരൻ രൂപകല്പനചെയ്ത ഫലകവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്.
വൈകുന്നേരം അഞ്ചിന് ഏലൂർ ഉദ്യോഗമണ്ഡൽ ക്ലബിൽ നടക്കുന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പുരസ്കാരം സമ്മാനിക്കും. ചലച്ചിത്രകാരൻ ജോണ് പോൾ എംകെകെ നായർ അനുസ്മരണം നടത്തും.
വൈകുന്നേരം അഞ്ചിന് ഏലൂർ ഉദ്യോഗമണ്ഡൽ ക്ലബിൽ നടക്കുന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പുരസ്കാരം സമ്മാനിക്കും. ചലച്ചിത്രകാരൻ ജോണ് പോൾ എംകെകെ നായർ അനുസ്മരണം നടത്തും.