തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ ഫെബ്രുവരി 28 ന് ആരംഭിച്ച് മാർച്ച് 27 ന് അവസാനിക്കും. മാർച്ച് മൂന്ന്, അഞ്ച്, ഒൻപത്, 16, 23, 27 തീയതികളിലായാണ് പരീക്ഷ നടത്തുക. വെള്ളിയാഴ്ചകളിൽ രാവിലെ ആരംഭിക്കുന്ന പരീക്ഷ 12.15നു അവസാനിക്കുന്ന തരത്തിലും ഉച്ചകഴിഞ്ഞുള്ള പരീക്ഷകൾ 2.30 ന് ആരംഭിക്കുന്ന തരത്തിലുമാകും ക്രമീകരിക്കുക.
ഹൈസ്കൂളിനോട് അനുബന്ധിച്ചുള്ള എൽപി,യുപി സ്കൂളുകളിലെ വാർഷിക പരീക്ഷ മാർച്ച് ഒന്നിന് ആരംഭിച്ച് 27 ന് അവസാനിക്കും, മാർച്ച് അഞ്ച്, ഒൻപത്,16, 23, 27 എന്നീ ദിവസങ്ങളിലായാണ് പരീക്ഷ. ഹൈസ്കൂൾ ഇല്ലാത്ത എൽപി, യുപി സ്കൂളുകളിൽ വാർഷിക പരീക്ഷകൾ മാർച്ച് 20, 21, 22, 23, 26, 27 തീയതികളിലായി നടത്തും. മുസ്ലിം സ്കൂളുകളിൽ ഏപ്രിൽ 19 ന് ആരംഭിച്ച് 26 ന് അവസാനിക്കുന്ന രീതിയിലാണ് ടൈംടേബിൾ തയാറാക്കിയിട്ടുള്ളത്.