വൈക്കം: ബസിൽ യാത്രചെയ്യുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞു വീണുമരിച്ചു. വൈക്കം കാരയിൽ പട്ടറയ്ക്കൽ ബിജുവാണ് (45)മരിച്ചത്. പെരുവയിലെ വർക്ക്ഷോപ്പിൽ പെയിന്റിംഗ് തൊഴിലാളിയായ ബിജു തൊടുപുഴയിൽനിന്നു വൈക്കത്തേക്കു വന്ന കെഎസ്ആർടിസി ബസിൽ പെരുവയിൽനിന്നു കയറുകയായിരുന്നു.
പൊട്ടൻചിറയിൽ എത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ട ബിജുവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലിജി. രണ്ട് കുട്ടികളുണ്ട്.
പൊട്ടൻചിറയിൽ എത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ട ബിജുവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലിജി. രണ്ട് കുട്ടികളുണ്ട്.