വാഴൂർ: വാഴൂർ- ചങ്ങനാശേരി റോഡിൽ കാനത്തിനു സമീപം കാഞ്ഞിരപ്പാറയിൽ സ്കോർപിയോ നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. കൊല്ലം മുഖത്തല ഷാനു മൻസിലിൽ ജലീലിന്റെ മകൻ സുനി എന്ന സുധീർ (45) ആണ് മരിച്ചത് .ഒപ്പം യാത്ര ചെയ്ത കങ്ങഴ കൈലാസത്തിൽ സുരേഷ് (52), കൊല്ലം ഇരവിപുരം സ്വദേശികളായ അനസ് പി. (30), എസ്. അനസ് (40) നഹാസ് (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.
കൊല്ലം സ്വദേശികളായ ഇവർ ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഫർണിച്ചർ നൽകിവരികയായിരുന്നു. ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. മരിച്ച സുധീറിന്റെ മൃതദേഹം ബന്ധുക്കളെത്തി സ്വദേശത്തേക്കു കൊണ്ടുപോയി. പള്ളിക്കത്തോട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.