കൊച്ചി: മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തെതുടർന്നു 2016 ജൂലൈ 20 ന് കേരള ഹൈക്കോടതിയുടെ മുന്നിലുണ്ടായ പോലീസ് ലാത്തിച്ചാർജിലേക്കു നയിച്ച സംഭവങ്ങളെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നിയമിച്ച ജസ്റ്റീസ് പി.എ. മുഹമ്മദ് കമ്മീഷന്റെ അടുത്ത സിറ്റിംഗ് 23ന് തുടങ്ങും. കമ്മീഷൻ മുൻപാകെ തെളിവ് തരാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്ക് അവ കമ്മീഷൻ ഓഫീസിൽ ഹാജരായി സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. കൊച്ചി മറൈൻ ഡ്രൈവിലെ ജിസിഡിഎ ഷോപ്പിംഗ് കോംപ്ലക്സിലെ നാലാം നിലയിലാണു കമ്മീഷൻ ഓഫീസ് പ്രവർത്തിക്കുന്നത്.
16ന് നടന്ന സിറ്റിംഗിൽ കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ ഹാജരാക്കിയ ജിജി എന്ന അഭിഭാഷകനെ കമ്മീഷൻ വിസ്തരിച്ചിരുന്നു.
16ന് നടന്ന സിറ്റിംഗിൽ കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ ഹാജരാക്കിയ ജിജി എന്ന അഭിഭാഷകനെ കമ്മീഷൻ വിസ്തരിച്ചിരുന്നു.