കൊച്ചി: വ്യാജരേഖ ഉപയോഗിച്ച് നികുതി വെട്ടിപ്പിനായി പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തെന്ന കേസിൽ നടി അമല പോളിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോൾ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്.